കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു…

തിരുവനന്തപുരം: വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. നടയറ സ്വദേശി എ എസ് ഹൗസിൽ മുഹമ്മദ് അസ്ലമിനാണ് (24) പരുക്കേറ്റത്. സംഭവത്തിൽ പരവൂർ സ്വദേശിയായ ബിജോയിയെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ബിജോയ് വാങ്ങിയ ബാറ്ററി മടക്കി നിൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ പിന്നിൽ. അക്രമാസക്തനാമായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button