ട്യൂഷന് പോയ വിദ്യാർത്ഥിനിയെ 49-കാരൻ….

കൊല്ലം: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും പിന്നീട് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ പൂയപ്പള്ളി പോലീസിന്റെ പിടിയിലായി. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാറിനെ (49) ആണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെയും വീട്ടുകാരുടെയും തുടർച്ചയായ പരാതികളെ തുടർന്നാണ് പോലീസ് പ്രതിക്കെതിരെ കർശന നടപടിയ സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം പൂയപ്പള്ളിയിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതിയായ ശ്രീകുമാർ തടഞ്ഞുനിർത്തി കയറിപ്പിടിച്ചെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് പൂയപ്പള്ളി പോലീസ് ഉടൻതന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരുടെ പ്രത്യേക അഭ്യർഥന മാനിച്ച് അന്ന് പ്രതിയെ പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

എന്നാൽ പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ശ്രീകുമാർ വീണ്ടും വിദ്യാർത്ഥിനിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെയും കുടുംബത്തെയും അസഭ്യം പറയുകയും ക്രൂരമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രതിയുടെ ഭാഗത്തുനിന്നും കൂടുതൽ അതിക്രമമുണ്ടാകുമെന്ന് ഭയന്ന വീട്ടുകാർ വീണ്ടും പൂയപ്പള്ളി പോലീസിനെ സമീപിക്കുകയായിരുന്നു. വീട്ടുകാർ വീണ്ടും പരാതി നൽകിയതോടെ പോലീസ് ഒട്ടും വൈകാതെ തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Back to top button