ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ച കേസ്….മധ്യവയസ്‌കന്‍….

കുടുംബവഴക്കിനെത്തുടര്‍ന്ന് എയർഗണ്ണിൽനിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രനെയാണ് (43) പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.45ഓടെയായിരുന്നു സംഭവം.കുറച്ചുകാലമായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു ജയചന്ദ്രന്‍.
പുലര്‍ച്ചെ ഭാര്യാസഹോദരന്റെ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വീട്ടുകാര്‍ ഈ ആവശ്യം നിരസിച്ചതോടെ പ്രതി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് ഭാര്യാസഹോദരനുനേരെ വെടിയുതിര്‍ത്തു. തലനാരിഴക്കാണ് വെടിയുണ്ടയില്‍നിന്ന് ഭാര്യാസഹോദരന്‍ രക്ഷപ്പെട്ടത്. തോക്കുചൂണ്ടിയ ഉടന്‍തന്നെ കൈകൊണ്ട് തട്ടിമാറ്റിയതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്ന് പൊലീസ് പറഞ്ഞു.



