ക്ലോക്ക് ടവർ തകർന്നുവീണ സംഭവം…റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി….

ക്ലോക്ക് ടവർ തകർന്നുവീണ റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള മറ്റു കെട്ടിടങ്ങളും പൊളിച്ചുതുടങ്ങി. രണ്ടാം പ്ലാറ്റ്ഫോമിൽ തകർന്നുവീണ തെക്കേ ഗോപുരമടക്കം ആകെ 4 ഗോപുരങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നലെ വടക്കേയറ്റത്തുള്ള ചെറിയ ഗോപുരമാണ് ആദ്യം പൊളിച്ചു തുടങ്ങിയത്. പിന്നാലെ വലിയ ഗോപുരവും പൊളിച്ചു തുടങ്ങി.
കഴിഞ്ഞദിവസം ഇടിഞ്ഞു വീണ ഗോപുരത്തിന്റെ അത്ര പഴക്കമുള്ളതാണു രണ്ടാം പ്ലാറ്റ്ഫോമിലുള്ള 3 ഗോപുരങ്ങളും. സുരക്ഷ പരിഗണിച്ച് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് വലിയ ക്രെയിനുകളും മണ്ണുമാന്തികളും കൊണ്ടുവന്ന് ഇടിച്ചുനിരത്താനാകില്ല. ഗോപുരങ്ങൾക്കു ചുറ്റും ഇരുമ്പു പൈപ്പുകൾ വച്ചുകെട്ടി അതിൽ തൊഴിലാളികൾ കയറിനിന്നാണ് കെട്ടിടം പൊളിക്കുന്നത്.



