വർക്കലയിൽ വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു…

വർക്കല പാപനാശം വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് കുത്തേറ്റു. തഞ്ചാവൂർ സ്വദേശി സുദർശന് (19) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ സൗത്ത് ക്ലിഫ് നടപ്പാതയിലാണ് സംഭവം. സംഭവത്തിൽ കുരയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലി (18), പ്രായപൂർത്തിയാകാത്ത ഒരു യുവാവ് എന്നിവരെ പൊലീസ് പിടികൂടി. തഞ്ചാവൂരിൽനിന്ന് 14 സുഹൃത്തുക്കൾക്കൊപ്പമാണ് സുദർശൻ തിങ്കളാഴ്ച രാവിലെ വർക്കലയിൽ എത്തിയത്. രാത്രിയിൽ സുഹൃത്തുക്കളായ സതീശനും കുമുദനും ഒപ്പം സൗത്ത് ക്ലിഫ് നടപ്പാതയിലൂടെ ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് കേട്ട് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.



