സോനം വാങ്ചുകിൻറെ ആരോഗ്യനില അതീവ ഗുരുതരം

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്ന പ്രമുഖ വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകിൻറെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. സമരം 16-ാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിൻറെ ശരീരഭാരം 8.2 കിലോഗ്രാം കുറഞ്ഞതായി സിജെപി വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. വാങ്ചുകിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും താഴ്ന്നു. രക്തസമ്മർദ്ദം 107/70 ആയി രേഖപ്പെടുത്തിയതായും അദ്ദേഹത്തെ പരിശോധിച്ച മെഡിക്കൽ സംഘം വ്യക്തമാക്കി.



