‘തലയിൽ മുണ്ടിട്ട് വേണം സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് V V രാജേഷ് വിയ്യൂര് പോകാൻ’….കെ എസ് ശബരിനാഥ്

കാപ്പാ കേസിൽ പ്രതിയായ ആർ സുഗതന്റെ ജയിലിലെ പ്രതിജ്ഞ ബിജെപിയ്ക്ക് നാണക്കേടെന്ന് കൗൺസിലർ കെ എസ് ശബരിനാഥ്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ അപാമാനകരമായ സംഭവമാണിത്. സ്വന്തം നാട്ടിൽ കാല് കുത്താൻ കഴിയാതെ ഒരു കൗൺസിലർ 288 കിലോമീറ്ററുള്ള വിയ്യൂരിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുക, അതിനായി മേയറും പരിവാരങ്ങളും പോകുക എന്നുള്ളതും ബിജെപി നഗരസഭയ്ക്കും തിരുവനന്തപുരം നഗരസഭയ്ക്കും അപമാനകരമാണ്.

കോടതി വിധിയെ അംഗീകരിക്കുകയാണ്. സുഗതന്റെ കഴിവ് കാരണമല്ല, സുഗതനെ ജയിപ്പിച്ച വോട്ടർമാർക്ക് ഒരു അവകാശമുണ്ട് അതുകൊണ്ട് മാത്രമാണ് അനുകൂലമായ വിധി കോടതിയിൽ നിന്ന് വന്നത്. സത്യത്തിൽ നാളെ തലയിൽ മുണ്ടിട്ട് വേണം വി വി മേയർ വി വി രാജേഷിനും സംഘത്തിനും വിയ്യൂരിലേക്ക് പോകാൻ. 29 ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ആർ സുഗതൻ പങ്കെടുക്കുമോ എന്ന് നോക്കാമെന്നും ശബരിനാഥ് പറഞ്ഞു.

ബിജെപി കൗൺസിലർ ആർ സുഗതന്റെ ജയിലിലെ സത്യപ്രതിജ്ഞ നാണക്കേട് ഉണ്ടാക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് പറഞ്ഞു. ആർ സുഗതനെ മേയർ പുറത്താക്കുകയാണ് വേണ്ടത്. ബിജെപിയുടെയും ആർഎസ്എസിന്റെയും ക്രിമിനൽ മുഖമാണ് ഈ സത്യപ്രതിജ്ഞയിലൂടെ പുറത്തുവരുന്നതെന്നും എസ് പി ദീപക് പറഞ്ഞു.

Related Articles

Back to top button