ജി സുധാകരന്റെ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്; സിപിഐഎം നേതാക്കൾക്കെതിരെ കേസ്

ആലപ്പുഴ: ജി സുധാകരന്റെ എംഎൽഎ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാർച്ചിൽ കേസെടുത്ത് പൊലീസ്. നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. ഏരിയാ സെക്രട്ടറി സി ഷാംജിയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന മറ്റ് 49 പേരെയും പ്രതി ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ വെച്ച് സിപിഐഎം പ്രവർത്തകരും ജി സുധാകരൻ എംഎൽഎയും തമ്മിൽ വാക്കുതർക്കമുണ്ടായതോടെയാണ് പോര് കടുത്തത്. സ്കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാൻ എത്തിയതായിരുന്നു സുധാകരൻ. ഈ സമയം ഇവിടെയെത്തിയ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുൻ സിപിഐഎം പ്രസിഡന്റും അംഗങ്ങളും ആണ് സുധാകരനുമായി തർക്കമുണ്ടായത്




