മദ്യപിക്കുന്നതിനിടെ വാക്കുതർക്കം.. ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു

ആലുവയിൽ ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. ഏലൂക്കര സ്വദേശിയായ 22കാരനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണോയെന്ന കാര്യത്തിൽ വ്യക്തത ലഭ്യമായിട്ടില്ല. ആലുവ പറവൂർ കവലയിലെ ബാറിൽ മദ്യപിച്ചിരുന്നവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളും പ്രതികളെ തിരിച്ചറിയുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആലുവ പറവൂർ കവലയിലെ ബാറിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോദിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Related Articles

Back to top button