കേരളത്തിൽ നിലവിൽ ആകെ 903 ബാറുകൾ പ്രവർത്തിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ വിവരാവകാശ രേഖ.

വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (അബ്കാരി) നൽകിയ മറുപടിയിലാണ് സംസ്ഥാനത്തെ ബാറുകളുടെ എണ്ണത്തെക്കുറിച്ചും അവയുടെ ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകളെക്കുറിച്ചുമുള്ള വിവരങ്ങളുള്ളത്.

സംസ്ഥാനത്ത് നിലവിൽ ഒരു ബാറിന്റെ വാർഷിക ലൈസൻസ് ഫീസ് 35 ലക്ഷം രൂപയാണെന്നും വിവരാവകാശ രേഖയിൽ എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നു. ബാറുകളുടെ എണ്ണത്തിൽ ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എറണാകുളമാണ് മുന്നിൽ. 211 ബാറുകളാണ് എറണാകുളത്തുള്ളത്. കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിലെന്നും രേഖയിൽ പറയുന്നു.

Related Articles

Back to top button