‘കാല് മുതൽ തലവരെ ചതവ്…ഒരു നിമിഷംകൊണ്ട് അടിച്ച് കൊന്നതല്ല’….ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട യുവതിയുടെ ബന്ധു

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബന്ധു. ക്രൂരമായ ആക്രമണത്തിനാണ് സാവരിയ ഇരയായതെന്ന് ബന്ധു പറഞ്ഞു. സാവരിയയുടെ കാല് മുതല്‍ തലവരെ ചതവുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞതായി പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. ലാപ്‌ടോപ് ഉപയോഗിച്ച് ഒരു നിമിഷംകൊണ്ട് അടിച്ച് കൊലപ്പെടുത്തിയതല്ല. ദേഹത്ത് മുറിവില്ലാത്ത ഒരു ഭാഗം പോലുമില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് അവര്‍ പറഞ്ഞത്. വിശദമായ റിപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ 20 ദിവസമെടുക്കുമെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി സദറുല്‍ അനം സാവരിയയെ മതം മാറ്റാന്‍ ശ്രമിച്ചിരുന്നതായാണ് സഹപാഠികളില്‍ ചിലര്‍ പറഞ്ഞത്. സാവരിയ അതിന് സമ്മതിച്ചില്ല എന്നും അറിഞ്ഞു. അവസാന നിമിഷം എന്താണ് സംഭവിച്ചത് എന്നറിയില്ല. ലാപ്‌ടോപ്പുകൊണ്ട് അടിച്ചതാണോ എന്ന് വ്യക്തമല്ല. ഒരു ലാപ്‌ടോപ്പ് തകര്‍ന്ന നിലയില്‍ കണ്ടിരുന്നു. പ്രതി തന്നെയാണ് സാവരിയയെ ആശുപത്രിയില്‍ എത്തിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ബന്ധു പറഞ്ഞു.

Related Articles

Back to top button