മന്ത്രിസഭാ യോ​ഗം ഇന്ന്…കള്ളാടി ദുരന്തത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ചർച്ചയാവും

തിരുവനന്തപുരം: മന്ത്രി സഭാ യോഗം ഇന്ന്, കള്ളാടി ദുരന്തത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ചർച്ചയാവും. യോഗത്തിന് ശേഷം മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിക്കും. രാവിലെ 11.30 ഓടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കള്ളായിലെ ദുരന്തമേഖലയിലേക്ക് തിരിക്കും. അതിന് മുമ്പായി മന്ത്രിസഭയോ​ഗം ചേരുകയും മാധ്യമങ്ങളെ കാണും എന്നുമാണ് അറിയിച്ചിരിക്കുന്നത്.

സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ വലിയ പ്രകൃതിദുരന്തമാണ് കള്ളാടിയിലേത്. മുഖ്യമന്ത്രി നേരിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ദുരന്തം നടന്ന ഉടൻ തന്നെ രണ്ട് മന്ത്രിമാരും ദുരന്ത മേഖലയിൽ എത്തിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ചുള്ള ചർച്ചകൾ ഇന്നത്തെ മൂന്ന് മന്ത്രിസഭയോ​ഗത്തിൽ നടക്കും. തുരങ്കപ്പാത നിർമ്മാണ കരാർ ഏറ്റെടുത്ത കൊങ്കൺ റെയിൽവേയുടെ ഭാ​ഗത്ത് നിന്ന് വീഴ്ച സംഭവിച്ചതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. സ്വാഭാവികമായും കമ്പനിയുടെ ഭാ​ഗത്ത് നിന്ന് നഷ്ടപരിഹാരം ഈടാക്കി ദുരന്തബാധിതർക്ക് നൽകുന്ന കാര്യത്തിലും മന്ത്രിസഭയിൽ ചർച്ച ഉണ്ടായേക്കും എന്നാണ് സൂചന.

Related Articles

Back to top button