നാളെ സ്‌കൂളിന് അവധി…

കാസർഗോഡ് കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. 8 ക്ലാസ് റൂമുകൾക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റിൽ പറന്നു പോയത്. മേൽക്കൂരയുടെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗം തെങ്ങിൻ്റെ മുകളിൽ കുടുങ്ങിക്കിടക്കുന്നു. ഷീറ്റുകൾ തൊട്ടടുത്ത പറമ്പിലാണ് വീണത്. ഇന്ന് രാത്രി എട്ട് മണിക്കാണ് സംഭവം നടന്നത്. വ്യാപകമായ നാശം സംഭവിച്ചതിനാൽ നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.

Related Articles

Back to top button