മമത ബാനർജി വീട്ടുതടങ്കലിലെന്ന് ടിഎംസി

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി വീട്ടുതടങ്കലിലെന്ന് ടിഎംസി. 12 കാരി ബലാത്സംഗത്തിന് ഇരയായ പ്രദേശം സന്ദർശിക്കുന്നത് തടയാനാണ് ഇതെന്ന് ടിഎംസി നേതാക്കൾ ആരോപിച്ചു. മമതയുടെ വസതിക്ക് ചുറ്റും വൻ തോതിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായ വ്യക്തി, പെൺകുട്ടിയുടെ കുടുംബത്തിന്റെയും പ്രദേശവാസികളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവം പ്രദേശത്ത് വ്യാപകമായ പ്രതിഷേധത്തിനും സംഘർഷത്തിനും കാരണമായിട്ടുണ്ട്. കേസിൽ ബിജെപി പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



