വിവാദമായ രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫസർ കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു

അടിയന്തരാവസ്ഥ കാലത്തെ വിവാദമായ രാജന്‍ കേസിലെ ഏക സാക്ഷി കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് മുന്‍ അധ്യാപകന്‍ കാസര്‍കോട് ചൗക്കി കെ കെ പുറം ചെമ്പകം വീട്ടില്‍ പ്രൊഫസർ കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു. കൊല്ലം ടി കെ എം കോളേജ്, കോഴിക്കോട് ആര്‍ ഇ സി. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും ഭട്കല്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാലായും പ്രവര്‍ത്തിച്ചു. യമനിലെ ഏഡനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു.

Related Articles

Back to top button