കോട്ടയം എസ് എച്ച് മൗണ്ടില്‍ ടിഷ്യൂ പേപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം….

കോട്ടയം: എസ് എച്ച് മൗണ്ടില്‍ ഫാക്ടറിയില്‍ തീപിടുത്തം. ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിയില്‍ ആളുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഫാക്ടറിക്ക് പിന്നിലെ വീടിനും തീപിടിച്ചു. വീട്ടില്‍ ആള്‍താമസമില്ല. ഫാക്ടറിക്ക് സമീപത്തെ ഗോഡൗണിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തുകയാണ്.

Related Articles

Back to top button