യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് സംഭവം. ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിലെ ജീവനക്കാരാണ് ബസുകളുടെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറിയത്. ബസുകളുടെ സമയം ചോദിച്ചപ്പോൾ അന്വേഷണ വിഭാഗത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും യാത്രക്കാർക്ക് മറുപടി നൽകിയില്ല. ആവർത്തിച്ച് ചോദിച്ചപ്പോൾ ബസ് വരുമ്പോഴേ അറിയാൻ പറ്റൂ എന്ന് പറഞ്ഞ് യാത്രക്കാരോട് തട്ടിക്കയറുകയായിരുന്നു. ജീവനക്കാർ ഡ്യൂട്ടി സമയത്ത് യാത്രക്കാർക്ക് മറുപടി നൽകുന്നതിന് പകരം മൊബൈലിൽ നോക്കി ഇരിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. അന്വേഷണ വിഭാഗത്തിലെ ജീവനക്കാർക്കെതിരെ സ്ഥിരമായി പരാതി ഉയരുന്നുണ്ട് എന്നാണ് ആക്ഷേപം. യാത്രക്കാർ നൽകിയ പരാതിയിൽ കെഎസ്ആർടിസി സിഎംഡി ആണ് അന്വേഷണത്തിന് നിർദേശം നൽകിയത്.

Related Articles

Back to top button