‘എല്ലാം കാണുന്നുണ്ട്, എഐ കാമറകൾ നിയമലംഘനങ്ങൾ ചിത്രീകരിക്കുന്നുണ്ട്’; ഒരുമിച്ച് ചലാൻ വരുമെന്ന് എംവിഡി

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച എഐ കാമറകളുടെ പ്രവർത്തനം നിലച്ചുവെന്ന വാർത്തകൾ തള്ളി മോട്ടോർ വാഹനവകുപ്പ്. കെൽട്രോണിന് സർക്കാർ പണം നൽകാത്തിനെ തുടർന്ന് സേവനം നിർത്തിയെന്നും സർക്കാർ ഇതുവരെ പ്രശ്നപരിഹാരത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് പ്രചരണങ്ങൾ.
എന്നാൽ എഐ കാമറകൾ റോഡിലെ നിയമലംഘനങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്നുമാണ് എംവിഡി പറയുന്നത്. ലംഘനങ്ങളിൽ ചലാൻ അയക്കാൻ ഇപ്പോൾ കഴിയുന്നില്ല. അതായത് നിയമലംഘനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന് പിഴ ഈടാക്കാൻ കഴിയുന്നില്ല. എന്നാൽ ഈ നിയമലംഘനത്തിനു കൂട്ടത്തോടെ ചലാൻ അയക്കാൻ എഐ കാമറയിൽ സംവിധാനമുണ്ടെന്നാണ് എംവിഡി വിശദീകരണം.




