നഗരമധ്യത്തിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്കുനേരെയുണ്ടായആക്രമണം….പ്രതിയെ പിടികൂടാനാകാതെ പോലീസ്…

തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥയ്ക്കുനേരെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുവച്ച്‌ ആക്രമണശ്രമമുണ്ടായിട്ടും പ്രതികളെ പിടികൂടാതെ തമ്പാനൂർ പൊലീസ്. ആക്രമണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. ചിലരെ സംശയമുണ്ടെന്നും ഉടൻ പിടികൂടുമെന്നും മാത്രമാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ മാസം 24ന് കോട്ടയത്ത്‌ പഠിക്കുന്ന മക്കളെ വിളിക്കാൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അതിക്രമം.ബുധൻ രാത്രി ഒമ്പതിന്‌ തമ്പാനൂർ പവർഹൗസ് റോഡിനുസമീപമുള്ള റെയിൽവേ ഗേറ്റിനടുത്ത് കാർ ഒതുക്കിയിട്ട് അകത്തിരുന്നപ്പോൾ രണ്ടുപേർ ഉപദ്രവിക്കാൻ ശ്രമിച്ചത്.

Related Articles

Back to top button