തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങി…വലഞ്ഞ്‌ ജനം..

വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജലശുദ്ധീകരണശാലയിൽ വൈദ്യുത കേബിൾ തകരാറിനെ തുടർന്ന്‌ പ്രവർത്തനം നിലച്ചു. ഇതോടെ നഗരത്തിൽ കുടിവെള്ളം മുടങ്ങി. വെള്ളി പുലർച്ചെ നിലച്ച ജലവിതരണം പല മേഖലകളിലും അർധരാത്രിയിലും പുനഃസ്ഥാപിക്കാനായില്ല. അപ്രതീക്ഷിതമായി വെള്ളം മുടങ്ങിയതോടെ ജനം വലഞ്ഞു. മണിക്കൂറുകൾ തടസപ്പെട്ട പമ്പിങ് രാത്രിയോടെ പുനരാരംഭിച്ചെങ്കിലും ജലസംഭരണികളിൽ ജലനിരപ്പ് താഴ്‌ന്നതിനാൽ വിവിധ ഭാഗങ്ങളിൽ കുടിവെള്ളവിതരണം തടസപ്പെട്ടിരിക്കുകയാണെന്ന്‌ വാട്ടർ അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്‌.

Related Articles

Back to top button