റാഗിങ് നിരോധന നിയമം….സർക്കാരിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി….

കൊച്ചി: സംസ്ഥാനത്തെ റാഗിങ് നിരോധന നിയമവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിസ്സംഗതയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. റാഗിങ് നിരോധന ഡ്രാഫ്റ്റ് ബില്ലിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ആവശ്യത്തിന് സമയം നൽകിയിട്ടും സർക്കാർ വൈകിപ്പിക്കുന്നതിനെതിരെയാണ് കോടതിയുടെ കടുത്ത വിമർശനം. ഇനിയും തീരുമാനം നീണ്ടുപോയാൽ ചീഫ് സെക്രട്ടറിയെയും നിയമസെക്രട്ടറിയെയും നേരിട്ട് വിളിച്ചുവരുത്തുമെന്നും കോടതി കർശന മുന്നറിയിപ്പ് നൽകി.
ബില്ലിൽ തീരുമാനം അറിയിക്കാൻ സർക്കാരിന് കഴിയാതിരുന്നതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശം നൽകി. കേസ് ജൂലായ് 27 ന് വീണ്ടും പരിഗണിക്കും.



