ഓഹരി കൈമാറ്റത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ കൈമാറി അദാനി ഗ്രൂപ്പ്…

എംഎസ്‌സിയുമായുള്ള ഓഹരി കൈമാറ്റത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ സർക്കാരിന് കൈമാറി അദാനി ​ഗ്രൂപ്പ്. എംഎസ്‌സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ ധാരണയായില്ലെന്നും അദാനി ​ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ അനുമതിയോടുകൂടി മാത്രമേ മുന്നോട്ടു പോകൂ എന്നും അദാനി ​ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അനുമതി തേടി സർക്കാരിന് നൽകിയ അപേക്ഷ പരിഗണിക്കുമ്പോൾ ഇന്ന് നൽകിയ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും പുതിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം പെട്ടെന്ന് അപേക്ഷ നൽകേണ്ടി വന്നതിനാലാണ് വ്യക്തത വരുത്താൻ കഴിയാതിരുന്നതെന്നും അ​ദാനി ​ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button