പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകി ശ്രദ്ധനേടിയ ‘ലിറ്റിൽ ഫ്ലവർ’ ബസിന് മോട്ടോർ വാഹന വകുപ്പ് 7,500 രൂപ പിഴ ചുമത്തി

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ, പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ എന്ന ബസിനെതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ അടിയന്തര നടപടി. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 7,500 രൂപയാണ് ബസുടമയിൽ നിന്ന് പിഴയായി ഈടാക്കിയത്.

Related Articles

Back to top button