ആർ രാജഗോപാലിന് ആശ്വാസം….പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും

ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും. പാസ്പോർട്ട് ഓഫീസിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് കൊൽക്കത്ത അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി വ്യക്തമാക്കി. രാജഗോപാലിൽ നിന്ന് ബന്ധപ്പെട്ട രേഖകൾ തേടും.

പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്ന് കൊൽക്കത്ത അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി പറഞ്ഞു. പ്രശ്നം ഇന്ന് തന്നെ പരിഹരിക്കാൻ ശ്രമം എന്ന് പൊലീസ് അറിയിച്ചു. പാസ്പോർട്ടിന് വോട്ടർ ഐഡി കാർഡ് അന്തിമ രേഖ അല്ലെന്നും പൊലീസ് വ്യക്തമാക്കി. രേഖകൾ കൃത്യം ആണെങ്കിൽ പാസ്പോർട്ട് ഓഫീസിലേക്ക് അനുകൂല റിപ്പോർട്ട് അയയ്ക്കും. രാജഗോപാലിൻ്റെ അഡ്രസിനെ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്ന് അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി വ്യക്തമാക്കി.

Related Articles

Back to top button