സിപിഐഎമ്മും ബിജെപിയും തമ്മിൽ വ്യത്യാസമില്ല…സന്ദീപ് വാര്യർ എംഎൽഎ

ഭക്തരുടെ നാണയത്തുട്ടുകൾ അടിച്ചു മാറ്റുന്ന പാർട്ടിയായി ബിജെപി മാറിയെന്ന് സന്ദീപ് വാര്യർ എംഎൽഎ. ബിജെപിക്ക് വിശ്വാസം പൊളിറ്റിക്കൽ ടൂൾ. ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയ സിപിഐഎമ്മും അയോധ്യയിലെ സ്വർണ്ണം അടിച്ച് മാറ്റിയ ബിജെപിയും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍
ഭഗവാന്റെ പണം ഞങ്ങൾ മോഷ്ടിച്ചാൽ തെറ്റാണോ എന്നാണ് ബിജെപി ഇപ്പോൾ ചോദിക്കുന്നത്. ബിജെപി അംഗങ്ങൾ ഇപ്പോൾ സഭയിൽ ഇല്ല. ഇത് തെരഞ്ഞെടുത്ത് വിട്ട ജനങ്ങളോട് കാണിക്കുന്ന അനീതിയെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്റെ വ്യാപനം തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മാത്രമല്ല, ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളുമായി സഹകരിക്കണം. ഇതിനുവേണ്ടി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



