ഇന്‍ഫ്ളുവൻസർ ഖാദർ കരിപ്പൊടി പ്രതിയായ വധശ്രമക്കേസ്…കൂടുതല്‍ തെളിവുകള്‍ പുറത്ത്…

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടി പ്രതിയായ വധശ്രമക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഖാദര്‍ കരിപ്പൊടിയും സംഘവും പളളിക്കര സ്വദേശിയായ അബ്ദുള്‍ അഹാദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദ്ദനത്തില്‍ അബ്ദുള്‍ അഹാദിന്റെ മുഖത്തും കണ്ണിനും പരിക്കേറ്റു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഖാദര്‍ കരിപ്പൊടി ഒളിവിലാണ്. അഹാദ് കാസര്‍കോട് സഹകര ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് ഖാദര്‍ കരിപ്പൊടിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായും അഹാദ് തന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍കോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ട് എന്നാണ് വിവരം. സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് അഹാദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കരിപ്പൊടി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തത്.



