പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം….കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി….

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര വൈകിയതില്‍ കേരളാ ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. കേരളാ ഹൗസ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച തീരുമാനമുണ്ടാകും.

പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം പിണറായി വിജയന്റെ യാത്ര മണിക്കൂറുകളോളം വൈകിയിരുന്നു. നാല് മണിക്കൂറിലധികം വൈകിയാണ് അദ്ദേഹത്തിന് യാത്ര തിരിക്കാനായത്. ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സംഭവത്തില്‍ വിമാനക്കമ്പനിയെ പഴിചാരിയാണ് കേരള ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്ര വിമാന കമ്പനിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ബോര്‍ഡിങ് ആരംഭിച്ച വിവരം കമ്പനി അധികൃതര്‍ അറിയിച്ചില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം പരിശോധിക്കും.

Related Articles

Back to top button