ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോഴിക്കോട് ചേവായൂരില്‍ നിന്നും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഏഴു പ്രതികള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചത്. പാനൂര്‍ കൊളവല്ലൂരിലെ രഹസ്യ കേന്ദ്രത്തില്‍ തടവിലാക്കിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്ന കുട്ടിയുടെ പരാതിയില്‍ സുഹൈല്‍, വസീം, ആത്മജു എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. ആകെ ഏഴുപേരാണ് കേസിലെ പ്രതികള്‍. ഇവരെ ഉടന്‍ പിടികൂടുമെന്ന് ചേവായൂര്‍ എസ്എച്ച്ഒ പറഞ്ഞു. സുഹൈല്‍ കണ്ണൂര്‍ സ്വദേശിയും മറ്റു രണ്ടുപേര്‍ കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് സ്വദേശികളാണ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങള്‍ക്കു പരസ്പരം ബന്ധമില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്.



