മാസപ്പടി കേസില്‍ വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി…..

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ടിയെ ഇഡി രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ചു. 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്ന് വീണ പുറത്തിറങ്ങിയത്. എസ്എഫ്ഐഒ രേഖകൾ കോടതിയിൽ നിന്ന് കിട്ടിയതിന് പിന്നാലെയാണ് വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. വീണയെ വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചേക്കും. ഈ മാസം 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്.



