പത്തനംതിട്ടയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ടയിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി കൊക്കാത്തോട് അള്ളൂങ്കലില്‍ തോട്ടിൽ നിന്നാണ് യുവാവിൻറെ മൃതദേഹം കണ്ടെത്തിയത് .കൊക്കാത്തോട് അള്ളൂങ്കല്‍ താന്നിമൂട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 41 വയസായിരുന്നു. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. കോന്നി പോലീസ് സ്ഥലത്ത് എത്തി.മനോജിന്റെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും തോടിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പഞ്ചായത്തംഗം ഷീബ കെ പി പറഞ്ഞു. മനോജ് കുളിക്കാനായി തോട്ടിലിറങ്ങുന്നതായി ചില പ്രദേശവാസികള്‍ കണ്ടിരുന്നു. നല്ല ആളമുള്ള തോടാണ്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Back to top button