രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ….

കോഴിക്കോട് വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ.​ വടകരയിലെ മനോജ്‌ ജ്വല്ലറി ഉടമ മനോജാണ് പിടിയിലായത്. ​മഹാരാഷ്ട്രയിൽ നിന്ന് കാറിൽ പണം കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. ​ലഹരിമരുന്ന് വേട്ടയ്ക്കായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ​ഡാൻസാഫ് ടീമും വടകര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.നിലവിൽ പ്രതി മനോജിനേയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Back to top button