കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ.. സമ്മതിച്ച് പ്രതി

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ, ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങൾ മായ്ച്ച് കളഞ്ഞെന്ന് കണ്ടെത്തി.ജില്ലാ ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. ഫോണിലെ വിവരങ്ങൾ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലിൽ ജിതിൻ ഭാസ്കർ സമ്മതിച്ചു. ഫോൺ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. പരിശോധനയ്ക്കയക്കാൻ കോടതിയിൽ എസ്ഐടി ഇന്ന് അപേക്ഷ നൽകും. അതേസമയം, ജിതിൻ ഭാസ്കറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിവസങ്ങൾക്ക് മുമ്പാണ് കേസിൽ ജിതിൻ ഭാസ്കർ അറസ്റ്റിലാവുന്നത്

Related Articles

Back to top button