പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ സെക്ടർ കോർഡിനേറ്റർ,ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഭിമുഖത്തിലൂടെയാണ് നിയമനം. വിശദമായി പരിശോധിക്കാം.

സെക്ടർ കോർഡിനേറ്റർ

  • ഒഴിവുകൾ: തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓരോ ഒഴിവ് വീതം.
  • പ്രായപരിധി: 50 വയസ്സിന് താഴെയുള്ളവർ.
  • മുൻഗണന: അതത് ജില്ലകളിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
  • ദിവസ വേതനം: പ്രതിദിനം 840 രൂപ + യാത്രാബത്ത പരമാവധി 200 രൂപ.
  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ബിരുദം.
  • പ്രവൃത്തി പരിചയം: അടിസ്ഥാന യോഗ്യത നേടിയ ശേഷം ഏതെങ്കിലും സ്ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.
  • ശ്രദ്ധിക്കുക: മാലിന്യസംസ്കരണ രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

ഇൻ്റർവ്യൂ വിവരങ്ങൾ

സ്ഥലം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം).

തീയതി: 01-07-2026.

സമയം: രാവിലെ 10:00 മണിക്ക്.

Related Articles

Back to top button