അഭയകേന്ദ്രത്തില്‍ ഭിന്നശേഷികുട്ടിയെ കെട്ടിയിട്ട സംഭവം…ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു…

അഭയകേന്ദ്രത്തില്‍ ഭിന്നശേഷികുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. നെയ്യാറ്റിന്‍കര ശ്രീകാരുണ്യമിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയിലാണ് അനാഥനായ ഭിന്നശേഷി കുട്ടിയെ കെട്ടിയിട്ടത്. കുട്ടി നിലവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടി രക്ഷപ്പെടാതിരിക്കാന്‍ കെട്ടിയിട്ടുവെന്ന് അധികൃതര്‍ വിശദീകരണം. സംഭവത്തില്‍ സി ഡബ്ല്യുസി ചെയര്‍മാന്‍ റിപ്പോര്‍ട്ട് തേടി. നാലുമാസം മുന്‍പ് തിരു വനന്തപുരെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സിഡബ്ല്യുസിയാണ് കുട്ടിയെ ഏറ്റെടുക്കുന്നത്. കുട്ടിക്ക് സംസാരശേഷിയോ കേള്‍വി ശക്തിയോ ഇല്ല. പിന്നീട് ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സംവിധാനങ്ങളുള്ള ശ്രീ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയിലേക്ക് കുട്ടിയെ മാറ്റി താമസിപ്പിച്ചു. തുടര്‍ന്ന് സിഡ്ബ്ല്യുസിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കെട്ടിയിട്ട വിവരം പുറത്തറിയുന്നത്. തുടര്‍ച്ചയായി കെട്ടിയിട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ കയ്യില്‍ പരുക്കുകളുണ്ട്.

Related Articles

Back to top button