വി സി മാരെ ഉപദേശിക്കും മുമ്പ് മുഖ്യമന്ത്രി പി എം ശ്രീ നിലപാട് വ്യക്തമാക്കണമെന്ന് ബിനോയ് വിശ്വം….

തിരുവനന്തപുരം: വി സി മാരെ ഉപദേശിക്കും മുമ്പ് മുഖ്യമന്ത്രി പി എം ശ്രീ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി നേതാവിൻ്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. വി സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രിയുടെ പേസ്റ്റിന് കീഴെ കെ സുരേന്ദ്രൻ കമൻ്റ് പങ്കുവെച്ച വിഷയത്തിലായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.

ഗോൾവാൾക്കറുടെ ചിത്രത്തിനു മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തതെന്ന് കുറ്റപ്പെടുത്തിയ ബിനോയ് വിശ്വം ആർഎസ്എസിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ഇതുവരെയും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ലെന്നും ചൂണ്ടിക്കാണിച്ചു. ഗാന്ധിജിക്കും ഗോഡ്സെക്കും നടുവിൽ നിന്ന് മുഖ്യമന്ത്രി വലയുന്നുവെന്നും പരിഹസിച്ചു.

പി എം ശ്രീ നടത്തിപ്പിന്റെ കാര്യസ്ഥപ്പണി ചെയ്യാൻ മുസ്ലിം ലീഗ് മന്ത്രിയെ നിർബ്ബന്ധിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ വി ഡി സതീശൻ മുഖ്യമന്ത്രി ഗാന്ധി നെഹ്റു പാരമ്പര്യങ്ങളെയാണ് കുഴിച്ചുമൂടുന്നതെന്നും വിമർശിച്ചു. കോൺഗ്രസിന്റെ മതനിരപേക്ഷ വിശ്വാസികൾ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ രംഗത്തുവരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

Related Articles

Back to top button