വിസിമാര്‍ ആര്‍എസ്എസ് വേദികളില്‍ പങ്കെടുക്കുന്നത് വിപരീത സന്ദേശം നല്‍കും…റോജി M ജോണ്‍…

തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ കേരള വിസിമാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കേണ്ട അക്കാദമിക്ക് സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ ഇത്തരം വേദികള്‍ പങ്കിടുമ്പോള്‍ നല്കുന്ന സന്ദേശം വിപരീതമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങള്‍ക്ക് അക്കാദമിക പദവികള്‍ വഴിമാറുന്നത് ഒരിക്കലും അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍വകലാശാലകളുടെ മതേതര സ്വഭാവത്തെ അട്ടിമറിക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് വിസിമാരില്‍ നിന്നും ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടാകാന്‍ പാടില്ലായിരുന്നു. തെറ്റുപറ്റിയെന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ആവര്‍ത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വിസിമാരില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.



