അമേരിക്കൻ നാവിക സേന ഇന്ത്യക്ക് നിർണായക വിവരം കൈമാറി, ഒമാൻ തീരത്ത് 14 ഇന്ത്യാക്കരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നു

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. അമേരിക്കൻ നാവികസേനയാണ് നിർണായക വിവരം ഇന്ത്യൻ നാവിക സേനക്ക് കൈമാറിയത്. അമേരിക്കൻ നാവികസേനയുടെ പി 8 വിമാനം അപകടത്തിൽപ്പെട്ടവർക്കായി ലൈഫ് റാഫ്റ്റ് താഴേക്കിട്ടു നൽകുകയും, ജീവനക്കാരെ രക്ഷിക്കാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ മർച്ചന്റ് വെസൽ ജബൽ അലി 9 എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അമേരിക്കൻ നാവിക സേന നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിൻറെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Related Articles

Back to top button