മലയാളി യുവാവ് ചതിച്ചു…വിദേശ വനിത തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു…

തിരുവനന്തപുരത്തെ ഹോട്ടലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദേശ വനിതഅബുദാബിയിൽ ഒപ്പം ജോലി ചെയ്തിരുന്ന മലയാളി യുവാവ് ചതിച്ചതിനെ തുടർന്ന് ശ്രീലങ്കൻ സ്വദേശിനിയായ വിദേശ വനിത തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിത അളവിൽ പാരസെറ്റമോൾ ഗുളികകൾ കഴിച്ച് അവശനിലയിലായ യുവതിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കഠിനംകുളം സ്വദേശിയായ യുവാവിനെ തേടിയാണ് യുവതി തലസ്ഥാനത്ത് എത്തിയത്.യുവാവിനെ അന്വേഷിച്ച് മുൻപും രണ്ടുതവണ യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. ആ സമയത്ത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതിയുടെ ഗർഭച്ഛിദ്രം നടത്തുകയും, പിന്നാലെ താൻ അബുദാബിയിലേക്ക് മടങ്ങിയെത്താം എന്ന് വിശ്വസിപ്പിച്ച് യുവാവും കുടുംബവും ചേർന്ന് യുവതിയെ നാട്ടിലേക്ക് മടക്കി അയക്കുകയുമായിരുന്നു.



