പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം….

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം. പകർച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.ഇന്നലെ 134 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം ഇതുവരെ 38 പേർക്കാണ്ഷിഗെല്ല സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ ഷിഗെല്ല നാലുപേർക്ക് സ്ഥിരീകരിച്ചത്. മലപ്പുറം 2, കോഴിക്കോട് 1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 6 മാസത്തിനുള്ളിൽ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 11 പേർക്ക് എലിപ്പനിയും 3 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. മലപ്പുറത്ത് പകർച്ചപ്പനി ബാധിച്ച് 2495 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 72 പേർക്ക്, എലിപ്പനി 13 പേർക്ക്, മലേറിയ നാല് പേർക്ക്, ഷിഗല്ല ഏഴുപേർക്ക്. ചൊവ്വാഴ്ച 10 പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button