മാനന്തവാടിയിലെ 16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍….പെണ്‍സുഹൃത്തായ ജനീലിയ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍….

വയനാട് മാനന്തവാടിയിലെ 16കാരിയുടെ തട്ടിക്കൊണ്ടുപോകലില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അറസ്റ്റിലായവരില്‍ പെണ്‍സുഹൃത്തായ ജനീലിയയും ഉള്‍പ്പെടുന്നു. ജനീലിയ (19), അജിത്ത് (23) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറ് ആയി.
സംഭവത്തില്‍ പൊലീസ് ലഹരിബന്ധം ഉറപ്പിച്ചിരുന്നു. പ്രതി ജനീലിയ സ്ഥിരം പ്രശ്‌നക്കാരിയാണെന്നും കണ്ടെത്തലുണ്ടായിരുന്നു. വ്യാജ സൗഹൃദം സ്ഥാപിച്ച് തട്ടിക്കൊണ്ടുപോയ പ്രതി ജലീലിയക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയം ഉറപ്പിച്ചിരിക്കുകയാണ് പൊലീസ്. പ്രതി ജനീലിയ സ്ഥിരം പ്രശ്‌നക്കാരി എന്നും മാനന്തവാടിയില്‍ പ്രതിക്കെതിരെ സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും പൊലീസ് പറയുന്നു.



