മാതാവിനൊപ്പം സഞ്ചരിക്കവെ ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു; തെറിച്ചുവീണ് നാലു വയസുകാരന്‍ മരിച്ചു

ബംഗളൂരുവിൽ വാഹനാപകടത്തിൽ നാലു വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. ഗുഡ്‌സ് ഓട്ടോയുടെ പിന്നിലിടിച്ച സ്‌കൂട്ടറിൽ നിന്നു തെറിച്ചുവീണാണ് അപകടം സംഭവിച്ചത്. മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എംസി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരിക്കുകളോടെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



