ഐജ മഹേഷിന്റെ മരണം…പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ DYFI…

ഐജ മഹേഷിന്റെ മരണത്തില്‍ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ ഡിവൈഎഫ്‌ഐ. വിദ്യാര്‍ത്ഥിനിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്താണ് പള്ളിക്കര സ്വദേശിനിയായ വിദ്യാര്‍ഥിനി ഐജ മഹേഷ് ആത്മഹത്യ ചെയ്തത്. ജൂണ്‍ രണ്ടിന് പാല ചേര്‍പ്പുങ്കലിലെ ഹോസ്റ്റലില്‍ വെച്ച് ഉച്ചയ്ക്ക് 12.45 ഓടെ സഹപാഠികളാണ് ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ജൂണ്‍ മൂന്നിന് ഉച്ചയ്ക്കാണ് ഐജ മരണത്തിന് കീഴടങ്ങിയത്.



