വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കൃഷിത്തൊഴിലാളി മരിച്ചു…. മെഡിക്കൽ കോളേജിന് മുന്നിൽ സിപഎം പ്രതിഷേധം

മാനന്തവാടി: വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷിത്തൊഴിലാളി മരണത്തിന് കീഴടങ്ങി. പുളിമൂട് ഉന്നതി സ്വദേശി രാജുവാണ് മരിച്ചത്. കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടയിലാണ് രാജുവിനെ കാട്ടാന അപ്രതീക്ഷിതമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ അധികൃതർ പരാജയപ്പെടുന്നുവെന്ന് ആരോപിച്ച് സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. രാജുവിന്റെ മരണത്തിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സിപിഎം പ്രവർത്തകർ ശക്തമായ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Related Articles

Back to top button