കോടതിയുടെ മുൻ ഇടപെടൽ പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാവും…ഗണ്മാന്മാർക്ക് മുന്‍കൂർ ജാമ്യം അനുവദിച്ചതിൽ A D തോമസ്…

ആലപ്പുഴ: നവകേരള യാത്രക്കിടെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന് ഉള്‍പ്പെടെ സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ സംശയം പ്രകടിപ്പിച്ച് എ ഡി തോമസ് എംഎല്‍എ. നിരാശാജനകമായ വിധിയാണെന്നും കേസ് പരിഗണിച്ച കോടതിയുടെ സ്വഭാവം മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ പഠിച്ചാല്‍ എല്ലാവര്ക്കും അറിയാമെന്നും എ ഡി തോമസ് പറഞ്ഞു.
‘താല്ക്കാലികമായ രാഷ്ട്രീയ തിരിച്ചടിയാണ്. കോടതിയുടെ സ്വഭാവം മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ പഠിച്ചാല്‍ എല്ലാവര്ക്കും അറിയാം. ജനപ്രതിനിധിയെന്ന നിലയില്‍ എനിക്ക് അത് പറയുന്നതില്‍ പരിമിധി ഉണ്ട്. കോടതിയുടെ മുന്‍ ഇടപെടല്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാവും. പശ്ചാത്തലം എല്ലാവര്ക്കും അറിയാം’, എന്നായിരുന്നു എ ഡി തോമസിന്റെ പ്രതികരണം.
പ്രതികള്‍ക്ക് ജാമ്യം നല്കിയതുകൊണ്ട് കേസ് ഇവിടെ അവസാനിക്കുന്നില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും എ ഡി തോമസ് പറഞ്ഞു. എത്ര സമയം എടുത്താലും യാതന സഹിച്ചാലും അവസാനനിമിഷം വരെ പോരാടും. എസ്ഐടി ഇടപെടലില്‍ വീഴ്ചയില്ല. സത്യസന്ധമായാണ് അന്വേഷണം നടക്കുന്നതെന്നും എ ഡി തോമസ് പറഞ്ഞു.



