CMRL-എക്‌സാലോജിക്ക് ഇടപാട്; നിർണായക രേഖകൾ ഇ ഡിക്ക് കൈമാറാൻ ഉത്തരവ്

സിഎംആർഎൽ – എക്‌സാലോജിക്ക് ഇടപാടിലെ നിർണായക രേഖകൾ ഇ ഡിക്ക് നൽകാൻ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകൾ കൈമാറാൻ തടസമില്ലെന്ന് എസ്എഫ്‌ഐഒയും അറിയിച്ചിട്ടുണ്ട്. രേഖകൾ കൈമാറുതെന് സിഎംആർഎൽ വാദം കോടതി തള്ളി. രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നൽകിയ അപേക്ഷ കോടതി അനുവദിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടി – സിഎംആർഎൽ കരാർ, വീണയുടെ ഐടി റിട്ടേൺസ് രേഖകൾ അടക്കമാണ് ഇ ഡി ആവശ്യപ്പെട്ടത്.




