സംസ്ഥാനത്ത് ബീഫ് ലഭ്യത കുത്തനെ ഇടിഞ്ഞു, തിരിച്ചടിയായത്…

സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം രൂക്ഷമാകുന്നു. അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും അറവുമാടുകൾ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മിക്കയിടത്തും ഇറച്ചിക്കടകൾ അടഞ്ഞു കിടക്കുകയാണ്. 12 മുതൽ ഇടുക്കിയിലെ ഇറച്ചിക്കടകൾ അനിശ്ചിത കാലത്തേക്ക് പ്രവർത്തനം നിർത്തും. മാംസാഹാരം കഴിക്കുന്ന ഭൂരിഭാഗം പേരുടെയും ഇഷ്ട വിഭവമാണ് പോത്തിറച്ചി. കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്ത് മാട്ടിറച്ചിയുടെ ലഭ്യത കുറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അറവു മാടുകളെത്തുന്നത്. മാസം തോറം ഒന്നര ലക്ഷത്തോളം കന്നുകാലികളെയാണ് ഇറച്ചിക്കായി കേരളത്തിലേക്കെത്തിച്ചിരുന്നത്. ഇപ്പോഴിത് ഇരുപതിനായിരിത്തിൽ താഴെയായി കുറഞ്ഞു.



