ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് പ്രണാമം കെ.സി. വേണുഗോപാൽ…

തിരുവനന്തപുരം: ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് പ്രണാമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സ്കൂളിൽ പഠിക്കുന്ന കാലത്ത്, ഒരാൾക്ക് കഴുത്തിൽ മാലയിടാനുണ്ടെന്ന് പറഞ്ഞ് തന്നെ അച്ഛൻ കൂട്ടിക്കൊണ്ടുപോയ കഥ സലിം എന്നും ഓർത്തുപറയാറുണ്ട്. മാലയിടുമ്പോൾ തന്റെ കവിളിൽ തലോടിയ കൈകൾ സാക്ഷാൽ കെ കരുണാകരന്റേതായിരുന്നുവെന്ന് പിൽക്കാലം ബോധ്യപ്പെടുത്തിയപ്പോൾ, അടിമുടി കോൺഗ്രസുകാരനായ സലിം കുമാർ കൂടി ജനിക്കുകയായിരുന്നുവെന്നാണ് കെ സി വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.



