കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്….ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവ് കൂടി നിരീക്ഷണത്തിൽ…

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ. ഡിവൈഎഫ്ഐ തിരുവള്ളൂർ സ്വദേശി ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിൻ്റെ മൊഴി പൊലിസ് രേഖപെടുത്തി. റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നെന്ന് സൂചന. ജിതിൻ്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും.
സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. സ്‌ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക.
യൂത്ത് ലീഗ് നെടുമ്പ്രമണ്ണ ശാഖാ സെകട്ടറിയുടെ മൊഴിയും അന്വേഷണ സംഘം ഇന്നെടുക്കും. ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം ഈ ശാഖാ കമ്മിറ്റിയുടെ വാട്ട്സ് അപ് ഗ്രുപ്പിൽ ഈ പോസ്റ്റ് ഇട്ടെന്നാണ് സിപിഎം ആദ്യം പരാതി ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ടി.മനോഹരൻ്റെ നേതൃത്വത്തിലാകും മൊഴിയെടുപ്പ്.



