സിജെപിയുടെ പ്രതിഷേധം; സാമൂഹിക മാധ്യമങ്ങളിലെ പിന്തുണ തെരുവിലില്ല, ജയ് ശ്രീറാം വിളിച്ച് തടയാനെത്തിയവരെ തടഞ്ഞ് പൊലീസ്

നവമാധ്യമങ്ങളിലെ പിന്തുടർച്ചക്കാരുടെ എണ്ണത്തിനടുത്ത് ആളുകൾ എത്തിയില്ലെങ്കിലും സിജെപിയുടെ പ്രതിഷേധത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതി യുവാക്കൾ ജന്തർമന്തറിൽ എത്തി. പാറ്റയുടെ ചിഹ്നം അണിഞ്ഞ ടീഷർട്ടും ദേശീയപതാകയും കൈയിൽ കരുതിയാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധപരിപാടിക്ക് പിന്തുണയുമായി എസ്എഫ്ഐ അടക്കം ഇടതുവിദ്യാർത്ഥിസംഘടനകളുടെ നേതാക്കളും പ്രവർത്തകരും പങ്കുചേർന്നു. അതിനിടെ, ജയ് ശ്രീറാം വിളിച്ച് ഒരു സംഘം സിജെപിയെ എതിർത്ത് എത്തി. ഇവരെ പൊലീസ് ജന്തർമന്തറിൽ നിന്ന് നീക്കി.




