യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത…

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതില്‍ വിമര്‍ശനം നേരിടുന്ന ബിന്ദു കൃഷ്ണയ്ക്ക് സംരക്ഷണം ഒരുക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളത്തിന്റെ അഭിപ്രായത്തെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. സിപിഐഎമ്മില്‍ നിന്ന് മന്ത്രിക്ക് പ്രതിരോധം തീര്‍ക്കുമ്പോള്‍ തന്നെ മത-വര്‍ഗ്ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നവരെ സന്ദര്‍ശിച്ച നടപടി തെറ്റ് തന്നെയാണെന്ന് ദുല്‍ഖിഫില്‍ നിലപാട് വ്യക്തമാക്കി. വര്‍ഗ്ഗീയ നിലപാടുകളുള്ളവരില്‍ നിന്ന് വ്യക്തമായ അകലം പാലിക്കുകയെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആശയത്തിന് തീര്‍ത്തും വിരുദ്ധമാണ് ഇത്തരം സന്ദര്‍ശനങ്ങളും അതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളും എന്നും ദുല്‍ഖിഫില്‍ അഭിപ്രായപ്പെട്ടു. വീഴ്ചകളെ ന്യായീകരിക്കാന്‍ ഗാന്ധിയെയും നെഹ്‌റുവിനെയും കൂട്ടുപിടിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.ഇതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസില്‍ ഒരു തരത്തിലുള്ള പൊട്ടിത്തെറിയോ തര്‍ക്കമോ ഉണ്ടാകുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും ദുല്‍ഖിഫില്‍ വ്യക്തമാക്കി.

Related Articles

Back to top button